ജില്ലാ പഞ്ചായത്ത് ആവോലി ഡിവിഷന്
മൂവാറ്റുപുഴ : യു.ഡി.എഫിന്റെ ശക്തിദുര്‍ഗമായ ജില്ലാ പഞ്ചായത്ത് ആവോലി ഡിവിഷനില്‍ ഷെല്‍മി ജോണ്‍സ് നെ സ്ഥാനാര്‍ഥിയാക്കി യുഡിഎഫ്.
തുടര്‍ച്ചായി യുഡി.എഫ് ജയിക്കുന്ന ഡിവിഷന് കൈവിടാതെ ഉറപ്പിക്കുന്നതിനാണ്
നിലവില്‍ ആവോലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റാണ് ഷെല്‍മി ജോണ്‍സ് നെ കളത്തിലിറിക്കിയത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ പഞ്ചായത്തില്‍ നടത്തിയ വികസന പ്രവര്‍ത്തങ്ങളും, സി ഡി എസ് ചെയര്‍പേഴ്സണ്‍ പദവിയിലിരിക്കേ കുടുംബശ്രീ ശാക്തികരണത്തിനായി നടപ്പിലാക്കിയ പദ്ധതികളും ഷെല്‍മിയുടെ വിജയം ഉറപ്പാക്കുമെന്നാണ് യു.ഡി.എഫ്. കരുതുന്നത്.
എക്കണോമിക്സില്‍ ബിരുദവും, റൂറല്‍ ഡെവലപ്മെന്റില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുള്ള ഷെല്‍മി മൂവാറ്റുപുഴ രണ്ടാര്‍ സ്വദേശിയാണ്.
കര്‍ഷകനായ രണ്ടാര്‍ നീരോലിക്കല്‍ ജോണ്‍സ് മാത്യൂവാണ് ഭര്‍ത്താവ്,
യു എസില്‍ സിവിന് സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റിച്ചാര്‍ഡ് മെര്ലിന് മത്തായി, അനീന മേരി മത്തായി, നേഹ റോസ് മത്തായി (വിദ്യാര്‍ത്ഥിനി)
എന്നിവര്‍ മക്കളാണ്.




